അന്തേവാസികൾക്ക് പോസ്​റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തണം

തലശ്ശേരി: സാമൂഹിക നീതി വകുപ്പ് മുമ്പാകെ രജിസ്​റ്റർ ചെയ്യപ്പെട്ട വൃദ്ധമന്ദിരങ്ങളിലെയും സൈക്കോ സോഷ്യൽ സൻെററുകളിലെയും അന്തേവാസികൾക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ നടപടി സ്വീകരിക്കണമെന്ന് ഓർഫനേജ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ക്ഷേമപെൻഷൻ അനുവദിക്കാത്തതിലും അനാഥാലയങ്ങളിൽ ബി.പി.എൽ നിരക്കിൽ തൊട്ടടുത്ത റേഷൻ കടകളിൽ നിന്ന് അരി വിതരണം ചെയ്യാത്തതിലും യോഗം പ്രതിഷേധിച്ചു. സാമൂഹിക നീതി ഓഫിസിൽ ആവശ്യമായ സ്​റ്റാഫിനെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓർഫനേജ് കൺട്രോൾ ബോർഡ് മെംബറായി നോമിനേറ്റ് ചെയ്യപ്പെട്ട സിസ്​റ്റർ വിനീതയെ യോഗം അഭിനന്ദിച്ചു. സി.എച്ച്. മൊയ്തു ഹാജി, ഫാ. ബെന്നി പുത്തൻനട, കെ. സലാം ഹാജി, ബ്രദർ ലിജോ, ഫാ. സണ്ണി, ഫാ. ഷാജി, മഹമൂദ് ഹാജി മാതമംഗലം, ബി.ടി. റീന, സിസ്​റ്റർ സത്യഭാമ, സിസ്​റ്റർ ഫ്ലവർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.