ഗതാഗതക്കുരുക്കും അപകടവും: ​ ഇരിട്ടി -പേരാവൂർ റോഡ്​ ജങ്ഷനിൽ റോഡുയർത്തി ടാറിങ്ങിന്​ നിർദേശം

സർവേ നടപടികൾ ഉടൻ തുടങ്ങും ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാൻ ഇരിട്ടി -പേരാവൂർ റോഡ്​ ജങ്ഷനിൽ റവന്യൂ ഭൂമി പൂർണമായി ഏറ്റെടുത്ത് റോഡ് ഉയർത്തി ടാർ ചെയ്യണമെന്ന് തഹസിൽദാർ കെ.എസ്‌.ടി.പിക്ക്‌ നിർദേശം നൽകി. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച സർവേ അടുത്ത ദിവസം നടത്തുമെന്നും തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. പയഞ്ചേരി മുക്ക് ജങ്ഷനിൽ റോഡ് നിർമാണത്തിലെ അശാസ്ത്രീയത കാരണം നിരവധി വാഹനാപകടങ്ങളും നിരന്തര ഗതാഗതക്കുരുക്കും പതിവാണ്. പേരാവൂർ റൂട്ടിൽ പയഞ്ചേരിമുക്ക് മുതൽ എസ്‌.ബി.ഐ വരെ റോഡ് ഉയർത്തി ടാർ ചെയ്യന്നുണ്ട്. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസ് കെട്ടിടവും പ്രദേശത്തെ റോഡുകളും ചെറിയ മഴയിൽ തന്നെ മുങ്ങി ഗതാഗത തടസ്സം തുടർക്കഥയായിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ പൊതുമരാമത്ത് വകുപ്പ്​ റോഡ് നവീകരണം നടത്തുന്നത്. തലശ്ശേരി -വളവുപാറ റോഡ് കെ.എസ്‌.ടി.പിയാണ് ചെയ്തത്. ഇതി​ൻെറ ഭാഗമായി പയഞ്ചേരി റോഡിൽ നൂറ് മീറ്റർ ഓവുചാലും കെ.എസ്‌.ടി.പി നിർമിക്കുന്നുണ്ട്​. ഇതോടൊപ്പം ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കി റോഡ് നവീകരണം പൂർത്തീകരിക്കാനാണ് തഹസിൽദാർ അടിയന്തര ഇടപെടൽ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.