പ്രചാരണ ബോർഡുകൾ മോഷണം പോയി

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ മോഷണം പോയതായി പരാതി. കോയ്യാറ്റിൽ, വട്ടോളി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. യു.ഡി.എഫ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണവം പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ബോർഡുകൾ കാണാതായ സംഭവത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.