വില്ലേജ് ഓഫിസറുടെ അവഗണന; പ്രതിഷേധം സംഘടിപ്പിക്കും

തളിപ്പറമ്പ്: പട്ടുവം വില്ലേജ് ഓഫിസർക്കെതിരെ ആരോപണവുമായി പുലയൻ സമുദായ സംഘം. സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷനും സർക്കാറും പുലയൻ സമുദായ സംഘത്തിന് സൗജന്യമായി പതിച്ച് നൽകാൻ നിർദേശിച്ച ഹരിജൻ തറ സംബന്ധിച്ച നടപടി സ്വീകരിക്കാൻ പട്ടുവം വില്ലേജ് ഓഫിസർ തയാറാകുന്നില്ലെന്നാണ് പരാതി. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് വില്ലേജ് ഓഫിസർ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ച് ഡിസംബർ നാലിന് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് സമുദായ സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ്​ ഇ. ഗോപാലൻ, സെക്രട്ടറി ഒ. രവീന്ദ്രൻ, സി. കണ്ണൻ, ടി. രമേശൻ, കെ.കെ. കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.