എത്ര നല്ല നടക്കാത്ത സ്വപ്​ന​ം; പൊതുശൗചാലയമില്ലാതെ ആലക്കോട് ടൗൺ

പഞ്ചായത്ത്​ ബജറ്റിൽ തുക വകയിരുത്തിയില്ല ആലക്കോട്: മലയോര മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യത്തിന്​ കാൽനൂറ്റാണ്ട് പഴക്കമുണ്ട്​. ഇടത്, വലത് മുന്നണികൾ ജനങ്ങളുടെ ആവ​ശ്യത്തോട്​ മുഖം തിരിക്കുകയായിരുന്നു. ഇതിനായി ബജറ്റിൽ തുക പോലും വകയിരുത്തിയില്ലെന്നാണ്​ ആക്ഷേപം. യു.ഡി.എഫി​ൻെറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ടൗണിൽ ശാചാലയം സ്ഥാപിക്കുമെന്നത്​. എന്നാൽ, വാഗ്​ദാനം ജലരേഖയായി. ആലക്കോട് ടൗണിൽ എഴുന്നൂറിൽ അധികം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണ്​ കണക്ക്​. നിരവധി സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്കൂളുകൾ, കോളജുകൾ, സഹകരണ ആശുപത്രികൾ എന്നിവയും പ്രവർത്തിക്കുന്ന മലയോര മേഖലയുടെ സിരാകേന്ദ്രമാണ്​ ആലക്കോട്​ ടൗൺ. നിലവിൽ യു.ഡി.എഫ് ഭരണസമിതിയാണ്​ അധികാരം കൈയാളുന്നത്​. പുതിയ ഭരണസമിതിയെങ്കിലും ആലക്കോട് ടൗണിൽ ശൗചാലയം സ്ഥാപിക്കുമെന്ന പ്രത്യാശയിലാണ് വോട്ടർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.