യുവതിയുടെ മരണത്തിൽ ദുരൂഹത; ഖബറിടം തുറന്ന്​ പരിശോധിച്ചു

കണ്ണൂർ: യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന്​ ഖബർ തുറന്ന്​ പരിശോധിച്ചു. കണ്ണൂർ സിറ്റിയിലാണ്​ സംഭവം. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി അലിയുടെ മകൾ താഹിറ(37യാണ്​ മാനസിക അസ്വാസ്​ഥ്യത്തിൽ ചികിത്സയിലായിരിക്കെ കർണാടക സിദ്ധാപുരത്തെ ശിഫാ കേന്ദ്രത്തിൽ മരിച്ചത്​. തുടർന്ന്​ യുവതിയുടെ ഭർത്താവ്​ ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ, മരണവിവരം ഇയാൾ ബന്ധുക്കളെ അറിയിക്കുകയോ പോസ്​റ്റുമോർട്ടം നടത്തുകയോ ചെയ്യാതെ കണ്ണൂർ സിറ്റി ജുമുഅത്ത്​ പള്ളി ഖബർസ്​ഥാനിൽ ഖബറടക്കുകയായിരുന്നുവെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ അറിയിച്ചു. ബുധനാഴ്​ച ഉച്ചയോടെയാണ്​ ഖബറടക്കം നടന്നത്​. സംഭവത്തിൽ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കളാണ്​ പൊലീസിൽ പരാതി നൽകിയത്​. തുടർന്ന്​ സിറ്റി പൊലീസി‍ൻെറ നേതൃത്വത്തിൽ വ്യാഴാഴ്ച​ വൈകീട്ട്​ ഖബറിടം തുറന്ന്​ പരിശോധിക്കുകയായിരുന്നു. മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യാനായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. വെള്ളിയാഴ്​ച കോവിഡ്​ ടെസ്​റ്റിന്​ ശേഷം പോസ്​റ്റുമോർട്ടം നടക്കും. യുവതിയുടെ തലക്ക്​ ആഴത്തിലുള്ള മുറിവുണ്ടെന്നും ചോര വാർന്നിറങ്ങിയതായി സംശയമുണ്ടെന്നും പൊലീസ്​ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്​ കണ്ണൂർ സിറ്റി പൊലീസ്​ കേസെടുത്തിരിക്കുകയാണ്​. photo: kng dead body: കണ്ണൂർ സിറ്റി ജുമാഅത്ത്​ പള്ളി ഖബർസ്​ഥാനിൽ യുവതിയുടെ ഖബറിടം തുറന്ന്​ പരിശോധിക്കാൻ പൊലീസിൻെറ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.