ഇടതു മുന്നണിയുടെ ശക്തിദുർഗം

ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷൻ അഞ്ചരക്കണ്ടി: എൽ.ഡി.എഫി​ൻെറ ശക്തി കേന്ദ്രത്തിൽ ഇക്കുറി മത്സരം ശക്തമാക്കാനാണ്​ യു.ഡി.എഫ്​ ശ്രമം. ചെമ്പിലോട്, പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഡിവിഷനാണ് ചെമ്പിലോട്. ഈ നാല്​ പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ്​ ഭരിക്കുന്നത്​. ഡിവിഷ​ൻെറ രാഷ്​ട്രീയ ചരിത്രം ചുവന്നു കിടക്കുന്നതിനാൽ ഇടതു മുന്നണിക്ക്​ ഇവിടെ തീരെ ആശങ്കയില്ല. എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരി ഉൾപ്പെടുന്നതാണ്​ ചെമ്പിലോട്​ ഡിവിഷൻ. എസ്​.എഫ്​.​െഎയിലൂടെ രാഷ്​​ട്രീയത്തിൽ സജീവമായ കെ.വി. ബിജുവിനെ ​ സി.പി.എം സ്ഥാനാർഥിയാക്കിയപ്പോൾ എം.എസ്.എഫിലൂടെയും യൂത്ത്​ ലീഗിലൂടെയും രാഷ്​ട്രീയക്കളരിയിൽ അഭ്യസിച്ച ഷക്കീർ മൗ​വ്വഞ്ചേരിയെയാണ്​ മുസ്​ലിംലീഗ്​ യു.ഡി.എഫിനു വേണ്ടി കളത്തിലിറക്കിയിട്ടുള്ളത്​. പതിനഞ്ചര വർഷം ഇന്ത്യൻ സൈന്യത്തിലെ സിഗ്​നൽ കോറിൽ സേവനമനുഷ്ഠിച്ച പി.ആർ. രാജനാണ്​ ബി.ജെ.പി സ്ഥാനാർഥി. മക്രേരി പിലാഞ്ഞി സ്വദേശിയാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി ബിജു. വിദ്യാർഥികളുടെ യാത്രാ പ്രശ്നവുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയാണ്​ എസ്​.എഫ്​.​െഎയിൽ ശ്രദ്ധേയനായത്​. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല സെക്ര​േട്ടറിയറ്റ് അംഗം, എടക്കാട് ബ്ലോക്ക് സെക്രട്ടറി, ബാലസംഘം രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സി.പി.എം എടക്കാട് ഏരിയ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ എടക്കാട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്ന ബിജു കണ്ണൂരിലെ കള്ള് ചെത്ത് സഹകരണ സംഘത്തിൽ ഓഫിസ് ജീവനക്കാരനാണ്​. ചക്കരക്കല്ലിനടുത്ത് മൗവ്വഞ്ചേരി സ്വദേശിയാണ്​ ഷക്കീർ. മുസ്​ലിം ബാലവേദി മൗവ്വഞ്ചേരി ശാഖ സെക്രട്ടറിയിൽനിന്ന്​ തുടങ്ങി എം.എസ്.എഫിലൂടെ വിദ്യാർഥി രാഷ്​ട്രീയത്തിലിറങ്ങി. ചെമ്പിലോട് ഹൈസ്കൂൾ യൂനിറ്റ് എം.എസ്.എഫ് സെക്രട്ടറി, ചെമ്പിലോട് പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡൻറ് എടക്കാട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ധർമടം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കണ്ണൂർ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​, സംസ്ഥാന മുസ്​ലിം യൂത്ത് ലീഗ് കോർ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ചക്കരക്കൽ സി.എച്ച് സൻെറർ മുൻ കൺവീനറുമാണ്​. എൻ.ഡി.എ സ്ഥാനാർഥി പി.ആർ. രാജൻ ചെമ്പിലോട് പഞ്ചായത്തിലെ തലവിൽ സ്വദേശിയാണ്. നിലവിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം. പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഹാൻഡ്​ബാൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടക്കാട് ബ്ലോക്ക് ചെമ്പിലോട് ഡിവിഷനിൽ മത്സരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. ശോഭ 6511 വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ ജയിച്ച ഡിവിഷനാണ്​ ചെമ്പിലോട്​. പടം... സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.