പണിമുടക്കിൽ ജില്ല നിശ്ചലം

കണ്ണൂർ: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്ക്​ ജില്ലയിൽ പൂർണം. പണിമുടക്കി​ൻെറ ഭാഗമായി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രകടനം നടത്തി. പയ്യന്നൂർ, കൂത്തുപറമ്പ്​, തളിപ്പറമ്പ്​, ഇരിട്ടി, കണ്ണൂർ, തലശ്ശേരി എന്നീ ജില്ലയിലെ പ്രധാന ഇടങ്ങൾ കേന്ദ്രീകരിച്ച്​ പ്രകടനം നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തദ്ദേശ സ്​ഥാപനങ്ങൾ പണിമുടക്കിൽനിന്ന്​ ഒഴിവാക്കിയിരുന്നുവെങ്കിലും ഇവയൊന്നും തുറന്ന്​ പ്രവർത്തിച്ചില്ല. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടക​േമ്പാളങ്ങളെല്ലാം അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുപോലുള്ള അവശ്യ സർവിസുകൾ മാത്രമാണ്​ തുറന്ന്​ പ്രവർത്തിച്ചത്​. കണ്ണൂർ റെയിൽവേ സ്​റ്റേഷന്​ മുന്നിൽ നടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്​ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.