വിമത സ്ഥാനാർഥികൾ ഒൗട്ട്​

കണ്ണൂർ: കോർപറേഷനിൽ വിമതരായി മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. ചാലാട് 54ാം ഡിവിഷനിൽ വിമതനായി മത്സരിക്കുന്ന ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സി.പി. മനോജ്​ കുമാർ, പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്​ കെ. പ്രകാശൻ, പള്ളിക്കുന്ന് നാലാം ഡിവിഷനിലെ വിമത സ്​ഥാനാർഥി ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേം പ്രകാശ്​, തായത്തെരു ഡിവിഷനിലെ എ.പി. നൗഫൽ എന്നിവരെയാണ്​ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്​തതായി ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അറിയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.