പണിമുടക്ക് കൂത്തുപറമ്പിൽ പൂർണം

കൂത്തുപറമ്പ്: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് കൂത്തുപറമ്പ് മേഖലയിൽ പൂർണം. ടൗണും സമീപ പ്രദേശങ്ങളും നിശ്ചലമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകളെല്ലാം അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചുരുക്കം വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങിയുള്ളൂ. പണിമുടക്കിയ തൊഴിലാളികൾ കൂത്തുപറമ്പ് ടൗണിൽ പ്രകടനം നടത്തി. മാർക്കറ്റ് പരിസരത്തുനിന്ന്​ ആരംഭിച്ച പ്രകടനം ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സമാപിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതാക്കളായ കെ. ധനഞ്ജയൻ, എം.സുകുമാരൻ, എൻ.കെ. ശ്രീനിവാസൻ, കെ. ബാബു, പവിത്രൻ, തൂണേരി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.