കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കൂത്തുപറമ്പ്: 26ാമത്​ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. മാറോളിഘട്ടിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്‌ഘാടനം ചെയ്തു. വൈകീട്ട്​ നാലിന്, രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലങ്ങളിൽ നിന്നാരംഭിച്ച ദീപശിഖറാലി മാറോളിഘട്ടിലെ സ്തൂപത്തിൽ സമാപിച്ചു. ഷിബുലാൽ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, കെ. അജേഷിന് ദീപശിഖ കൈമാറി. 26 അത്‌ലറ്റുകൾ റാലിയിൽ അണിനിരന്നു. സംഘാടക സമിതി ചെയർമാൻ കെ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ഡോ.വി. ശിവദാസൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ എസ്.കെ. സജീഷ്, വി.കെ. സനോജ്, എം. ഷാജർ, മനു തോമസ്, എം. വിജിൻ, എ.കെ. രമ്യ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.