'ഇടത്​ സ്ഥാനാർഥിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതം'

ശ്രീകണ്ഠപുരം: നാടി​ൻെറ വികസനം നടപ്പാക്കാനാണ് താൻ സ്വതന്ത്രയായി മത്സരിക്കുന്നതെന്നും ഇടതു സ്ഥാനാർഥിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ശ്രീകണ്ഠപുരം നഗരസഭ 26ാം വാർഡായ ടൗൺ വാർഡ് സ്ഥാനാർഥി വി.പി. മറിയം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൗൺ വാർഡിൽ വികസന മുരടിപ്പാണ്. ഈ അവസ്ഥ മാറണം. അത്തരം ചിന്തയിൽനിന്നാണ് സ്വതന്ത്രയായി മത്സരിക്കാനിറങ്ങിയത്. എന്നാൽ, ഇടതു സ്ഥാനാർഥിയാണെന്നാണ് ചിലർ വ്യാജ പ്രചാരണം നടത്തുന്നത്. ത​ൻെറ ചിഹ്നം അലമാരയാണ്. രാഷ്​ട്രീയത്തിനതീതമായി വോട്ടുനേടി വിജയിക്കാനാണ് സ്വതന്ത്രയായി മത്സരിക്കുന്നതെന്നും മുഴുവൻ വോട്ടർമാരുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മറിയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.