ബഹുജന കൂട്ടായ്മ

പയ്യന്നൂർ: കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, ടി.സി.വി. ബാലകൃഷ്ണൻ, പി.വി. ദാസൻ, പി. ജയൻ, എ.വി. തമ്പാൻ, ഇക്ബാൽ പോപ്പുലർ എന്നിവർ സംസാരിച്ചു. കരിവെള്ളൂരിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഇ.പി. കരുണാകരൻ, കെ. നാരായണൻ, പി. രമേശൻ, ടി.ടി.വി. കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. രാമന്തളിയിൽ കോൺഗ്രസ് (എസ്) ജില്ല പ്രസിഡൻറ്​ കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദൻ, കെ. വിജീഷ്, ഒ.കെ. ശശി, എ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.