കലാ ഉത്സവ് അരങ്ങേറി

പാപ്പിനിശ്ശേരി: തനത് കലകളെ പരിപോഷിപ്പിക്കുന്നതി​ൻെറ ഭാഗമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തി​നു കീഴിൽ നടത്തുന്ന പാപ്പിനിശ്ശേരി ഉപജില്ലതല കലാ ഉത്സവ് സമാപിച്ചു. പ്രാദേശിക കലാരൂപങ്ങൾ ഉൾപ്പെടുത്തി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സമഗ്ര ശിക്ഷ കേരളയാണ് വിവിധ ബി.ആർ.സികൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിച്ചത്. ദൃശ്യകല, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, നാടോടി ഗാനം, നൃത്തം, ശാസ്ത്രീയ നൃത്തം, കളിപ്പാട്ട നിർമാണം തുടങ്ങിയവയാണ് അരങ്ങേറിയത്. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർഥികളാണ് കോവിഡ് മാനദണ്ഡം പാലിച്ച് മത്സരങ്ങളിൽ പങ്കെടുത്തത്. നവംബർ 20, 23, 24 തീയതികളിലാണ് ഉത്സവ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.