ബാനറും പോസ്​റ്ററും നശിപ്പിച്ചു

തലശ്ശേരി: നഗരസഭ വീവേഴ്സ് വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ടി.സി. അബ്​ദുൽ ഖിലാബി​ൻെറ തെര​െഞ്ഞടുപ്പ്​​ ബാനറും പോസ്​റ്ററും നശിപ്പിച്ചതായി പരാതി. വീവേഴ്സ് വാർഡിലെ വീടുകളിൽ സി.പി.എം ഭക്ഷ്യധാന്യം വിതരണം ചെയ്തതായി മുസ്​ലിം ലീഗ് സ്ഥാനാർഥി വ്യാജപ്രചാരണം നടത്തിയതിന് പിന്നാലെയാണ് ബാനറും പോസ്​റ്ററും നശിപ്പിച്ചതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ചീഫ് ഏജൻറ് കെ. ജയരാജൻ തലശ്ശേരി പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.