കടവത്തൂരി​െൻറ തമ്പുരാൻ മാഷ് വിടവാങ്ങി

കടവത്തൂരി​ൻെറ തമ്പുരാൻ മാഷ് വിടവാങ്ങി പാനൂർ: കടവത്തൂർ വെസ്​റ്റ്​ യു.പി സ്കൂളിൽ ദീർഘകാലം പ്രധാനാധ്യാപകൻ ആയിരുന്ന തമ്പുരാൻ മാസ്​റ്റർ എന്നറിയപ്പെട്ട പി.പി. കുഞ്ഞികൃഷ്ണൻ ഓർമയായി. കടത്തനാട് രാജവംശത്തിലെ ഇടവലത്ത് കോവിലകത്തെ ഉദയവർമരാജ പിതാവും നാരങ്ങോളി ചിറക്കൽ പാലത്തായി പുത്തലത്ത് കുഞ്ഞിലക്ഷ്മി കെട്ടിലമ്മയുടെ മകനുമായ മാഷ്, കടവത്തൂരി​ൻെറ വിദ്യാഭ്യാസപരമായ ഉയർച്ചയിൽ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. 18 വയസ്സ്​ മുതൽ അധ്യാപനരംഗത്തുള്ള അദ്ദേഹം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്ന്​ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും കലാപരമായും ഒരു നാടി​ൻെറ മുഖചിത്രം മാറ്റിയെടുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. നല്ലൊരു നാടകനടനും സംവിധായകനും കലാപരിശീലകനും കൂടിയായിരുന്നു. സാമ്പത്തിക കാരണങ്ങളാലും മറ്റും പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്ന നിരവധി കുട്ടികൾക്ക് അദ്ദേഹം മുൻകൈയെടുത്ത് ഉപരി പഠനത്തിന് അവസരം സൃഷ്​ടിക്കുകയും അവരിൽ പലരെയും ഉന്നതിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പാലത്തായിൽ 1963ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.