അഴിയൂരിൽ സ്ഥാനാർഥികളുമായി മുഖാമുഖം

മാഹി: കോവിഡ് കാലത്ത് ജീവ​ൻെറ വിലയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഴിയൂരിലെ നാലും അഞ്ചും വാർഡുകളിലെ സ്ഥാനാർഥികളുമായി കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് മുഖാമുഖം സംഘടിപ്പിച്ചു. അന്തിമ സ്ഥാനാർഥിപ്പട്ടികയിലുള്ളവർക്കാണ് കോവിഡ് ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിൽ മത്സരിക്കുന്ന 83 സ്ഥാനാർഥികൾക്ക്​ ഇലക്ഷൻ കമീഷ​ൻെറ നിർ​േദശങ്ങൾ നേരിട്ട് നൽകുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. ചോമ്പാൽ സി.ഐ. എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്​ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമീഷ​ൻെറ നിർദേശങ്ങൾ സ്ഥാനാർഥികളായ ബാബു കടുവാനത്ത്, ശശിധരൻ തോട്ടത്തിൽ, മഹിജ തോട്ടത്തിൽ, രമ്യ കരോടി എന്നിവർക്ക് നൽകി. മറ്റ് വാർഡുകളിലെ സ്ഥാനാർഥികൾക്ക് അധ്യാപകർ നേരിട്ട് നൽകും. അധ്യാപകരായ സലീഷ് കുമാർ, കെ.പി. പ്രീജീത്ത് കുമാർ, ആർ.പി. റിയാസ്, കെ. സജേഷ് കുമാർ, വി.പി. റജീന, കെ. ഷമീന, ടി.പി. ഷഫീല, അഴിയൂർ ഈസ്​റ്റ്​ യു.പി. സ്കൂൾ പ്രധാന അധ്യാപകൻ കെ. മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.