കൊട്ടിയൂരിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിയിട്ട് ഒരാണ്ട്: പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

കേളകം: കൊട്ടിയൂരിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിയിട്ട് ഒരാണ്ട് തികയുേമ്പാളും പ്രതികളെ പിടികൂടാത്തതിൽ ചേമ്പർ ഓഫ് കൊട്ടിയൂരി‍ൻെറ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധ റാലി നടത്തുമെന്ന്​ നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 26നാണ് വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചത്. കൊട്ടിയൂർ തീവെപ്പ് കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ചൂണ്ടിക്കാട്ടി ഉന്നത ബന്ധങ്ങളുള്ള പ്രതികളെ കുരുക്കാൻ ചേമ്പർ ഓഫ് കൊട്ടിയൂർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കോടതിയിൽ നൽകി സംഭവത്തിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരാനാണ് ചേംബർ ഓഫ് കൊട്ടിയൂരി​ൻെറ ശ്രമമെന്ന് ഭാരവാഹികൾ പറഞ്ഞു. കടകൾ കത്തിയതിനെ തുടർന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ തീവെച്ചതാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്ന് അന്വേഷണം നടന്നുവെങ്കിലും സംഭവത്തിനു പിന്നിലെ പ്രതികളെ പുറത്തുകൊണ്ടുവരാൻ സാധിച്ചില്ല. സംഭവത്തിന് ഒരാണ്ട് തികയുന്ന ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രതിഷേധ റാലി നടത്തുമെന്നും ചേമ്പർ ഓഫ് കൊട്ടിയൂർ പ്രസിഡൻറ്​ രാജേഷ് മാളിയേക്കൽ, സെക്രട്ടറി ജി. സന്തോഷ് കുമാർ, ട്രഷറർ കെ.പി. സരസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.