മാട്ടൂൽ പഞ്ചായത്ത് ഓഫിസ് പരിസരത്ത് മാലിന്യം തള്ളി

പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ചാക്കുകളിൽ കെട്ടി മാലിന്യം തള്ളി. രാത്രിയാണ് മാലിന്യം കൊണ്ടിട്ടതെന്ന് കരുതുന്നു. മാലിന്യക്കൂമ്പാരം പരിശോധിച്ചതിലും തുടരന്വേഷണത്തിൽനിന്നും ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്തുള്ള ആളാണ് മാലിന്യം തള്ളിയതെന്ന് മാട്ടൂൽ പഞ്ചായത്ത് ജാഗ്രത സമിതി കണ്ടെത്തി. ഇതേതുടർന്ന് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. ഓഫിസ് പരിസരത്തുനിന്ന് മാലിന്യം നീക്കംചെയ്തു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ ഊർജിത നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.