എൽ.ഡി.എഫ്​ ബഹുജന കൂട്ടായ്മ ഇന്ന്​

കണ്ണൂർ: 'കേരളത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍.ഡി.എഫി‍ൻെറ ആഭിമുഖ്യത്തില്‍ ജില്ലയിൽ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ തലത്തില്‍ ബുധനാഴ്​ച ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ​ എൽ.ഡി.എഫ്​ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ 86 കേന്ദ്രങ്ങളിലായി പരിപാടി നടക്കും. കോർപറേഷന്‍ പരിധിയില്‍ കണ്ണൂര്‍, കണ്ണൂര്‍ സിറ്റി, താഴെചൊവ്വ, തോട്ടട, കക്കാട്, പള്ളിക്കുന്ന്, മതുക്കോത്ത് എന്നിവിടങ്ങളിലാണ് ബഹുജന കൂട്ടായ്മ നടക്കുക. വൈകീട്ട്​ അഞ്ചിനാണ്​ പരിപാടി. എല്‍.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിൽ സി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, സി.പി. സന്തോഷ്കുമാര്‍, പി.ടി. ജോസ്, താജുദ്ദീന്‍ മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.