പ്രചാരണത്തിൽ മുന്നേറി എൽ.ഡി.എഫ്; ഒപ്പമെത്താൻ യു.ഡി.എഫ്

​ 'നാട്ടുപോര്​' കേളകം പഞ്ചായത്ത് കേളകം: ഭരണത്തുടർച്ചക്കുവേണ്ടിയുള്ള പോരാട്ടമാണ്​ കേളകത്ത്​ എൽ.ഡി.എഫ്​ നടത്തുന്നത്​. നേരത്തേ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ പ്രചാരണത്തിൽ​ മുന്നേറിയ അവർ മികച്ച പ്രതീക്ഷയിലാണ്​. എന്നാൽ, കേളകം പഞ്ചായത്ത്​ ഏറ്റവും കൂടുതൽ തവണ ഭരിച്ചത് യു.ഡി.എഫാണ്​. കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ വൈകിയാണ്​ അവർ കളത്തിലിറങ്ങിയത്​. എങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫിനൊപ്പമെത്താനുള്ള തീവ്രശ്രമത്തിലാണ്​. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്​. ജനറൽ വാർഡുകളായ നാല്, ഏഴ്, 10, 11, 12 വാർഡുകളിലാണ് കടുത്ത പോരാട്ടം. 10, 11, 12 വാർഡുകളിലെ വിജയികളാവും പ്രസിഡൻറ്​ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. വൺ ഇന്ത്യ വൺ പെൻഷ​ൻെറ ബാനറിലും എൻ.ഡി.എ മുന്നണിയും മത്സര രംഗത്തുണ്ടെങ്കിലും വിജയപ്രതീക്ഷയില്ല. കക്ഷിനില എൽ.ഡി.എഫ് (സി.പി.എം)-7, യു.ഡി.എഫ് (കോൺഗ്രസ് - 5 മുസ്​ലിംലീഗ് - 1) - 6 ആകെ വാർഡ് -13 വാർഡ്​ ആകെ വോട്ടർമാർ: 14,106 (പുരുഷൻ: 6925, സ്ത്രീകൾ: 7181).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.