'നാട്ടുപോര്' കേളകം പഞ്ചായത്ത് കേളകം: ഭരണത്തുടർച്ചക്കുവേണ്ടിയുള്ള പോരാട്ടമാണ് കേളകത്ത് എൽ.ഡി.എഫ് നടത്തുന്നത്. നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നേറിയ അവർ മികച്ച പ്രതീക്ഷയിലാണ്. എന്നാൽ, കേളകം പഞ്ചായത്ത് ഏറ്റവും കൂടുതൽ തവണ ഭരിച്ചത് യു.ഡി.എഫാണ്. കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ വൈകിയാണ് അവർ കളത്തിലിറങ്ങിയത്. എങ്കിലും പ്രചാരണത്തിൽ എൽ.ഡി.എഫിനൊപ്പമെത്താനുള്ള തീവ്രശ്രമത്തിലാണ്. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ജനറൽ വാർഡുകളായ നാല്, ഏഴ്, 10, 11, 12 വാർഡുകളിലാണ് കടുത്ത പോരാട്ടം. 10, 11, 12 വാർഡുകളിലെ വിജയികളാവും പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. വൺ ഇന്ത്യ വൺ പെൻഷൻെറ ബാനറിലും എൻ.ഡി.എ മുന്നണിയും മത്സര രംഗത്തുണ്ടെങ്കിലും വിജയപ്രതീക്ഷയില്ല. കക്ഷിനില എൽ.ഡി.എഫ് (സി.പി.എം)-7, യു.ഡി.എഫ് (കോൺഗ്രസ് - 5 മുസ്ലിംലീഗ് - 1) - 6 ആകെ വാർഡ് -13 വാർഡ് ആകെ വോട്ടർമാർ: 14,106 (പുരുഷൻ: 6925, സ്ത്രീകൾ: 7181).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:00 AM GMT Updated On
date_range 2020-11-25T05:30:53+05:30പ്രചാരണത്തിൽ മുന്നേറി എൽ.ഡി.എഫ്; ഒപ്പമെത്താൻ യു.ഡി.എഫ്
text_fieldsNext Story