ഇവിടെ അമ്മായി അമ്മയും മരുമകളും പോരിലാണ്​

തളിപ്പറമ്പ്: നഗരസഭയിൽ തെരഞ്ഞെടുപ്പ്​ ഗോദയിൽ പോരിനിറങ്ങി​ അമ്മായി അമ്മയും മരുമകളും​. അമ്മായി അമ്മ പി.വി. രുഗ്മിണി നഗരസഭയിലെ വാർഡ് മൂന്നിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ മക​ൻെറ ഭാര്യ ജയശ്രീ പ്രശാന്ത് തൊട്ടടുത്ത വാർഡ് 31 ൽ ബി.ജെ.പി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഇരുവരും വാർഡ് 33 ലാണ് കുടുംബസമേതം താമസിക്കുന്നതെങ്കിലും അമ്മായി അമ്മയെ നേർക്കുനേർ എതിരിടാൻ മടിച്ചതോടെയാണ് തൊട്ടടുത്ത വാർഡിൽ ജനവിധി തേടുന്നത്. കോൺഗ്രസി​ൻെറ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും മഹിള കോൺഗ്രസി​ൻെറ ബ്ലോക്ക് സെക്രട്ടറിയുമാണ് രുഗ്മിണി. ജയശ്രീ ബി.ജെ.പി അനുഭാവി മാത്രമാണ്. തളിപ്പറമ്പ്-പട്ടുവം റോഡി​ൻെറ വലതു വശത്തുള്ള വാർഡ് 33 പുളിമ്പറമ്പിൽ വിജയപ്രതീക്ഷയുമായാണ് രുഗ്മിണി മത്സരിക്കുന്നതെങ്കിൽ, റോഡിന് ഇടതുഭാഗത്തുള്ള മാന്ധംകുണ്ട് വാർഡിൽ പാർട്ടി വോട്ടുകൾ നഷ്​ടപ്പെടാതിരിക്കാനും വർധന വിലയിരുത്താനും മാത്രമാണ് ജയശ്രീയുടെ മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.