കണ്ണൂർ: പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിൻെറ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡ് ലഭിക്കും. എൻജിനീയറിങ്, എം.സി.എ, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം നവംബര്‍ 27ന് രാവിലെ 11ന് തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവന്, സൈബര്‍ശ്രീ സി-ഡിറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0471 2933944, 9895788334. അഭിമുഖം ഇന്ന് കണ്ണൂര്‍: ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും ബുധനാഴ്ച രാവിലെ 10.30ന് കോളജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2780226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.