Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്-ഇന്‍ ഇൻറര്‍വ്യൂ

വാക്-ഇന്‍ ഇൻറര്‍വ്യൂ

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തി​ൻെറ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്​റ്റൈപൻഡ്​​ ലഭിക്കും. എൻജിനീയറിങ്, എം.സി.എ, എം.എസ്​സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്​, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം നവംബര്‍ 27ന് രാവിലെ 11ന്​ തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവന്‍, സൈബര്‍ശ്രീ സി-ഡിറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0471 2933944, 9895788334. അഭിമുഖം ഇന്ന്​ കണ്ണൂര്‍: ഗവ. എൻജിനീയറിങ്​ കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും ബുധനാഴ്ച രാവിലെ 10.30ന് കോളജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2780226.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story