ആറളത്ത് രണ്ടാം വിള മുണ്ടകൻ കൃഷിക്ക്​ തുടക്കം

ആറളം: ആറളം കൃഷിഭവന് കീഴിലെ 50 ഹെക്ടർ പാടശേഖരത്തിൽ രണ്ടാം വിള മുണ്ടകൻ കൃഷിയിറക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം വരെ തരിശ്ശിട്ടിരുന്ന നിലങ്ങൾ മുഴുവനായും ആറളം കാർഷിക കർമസേന ഏറ്റെടുത്ത് കൃഷി ചെയ്യുകയായിരുന്നു. ഒറ്റഞാർ സമ്പ്രദായത്തിലാണ് കൃഷിയിറക്കിയത്. വിത്ത് സൗജന്യമായും കുമ്മായം 75 ശതമാനം സബ്സിഡി നിരക്കിലും കൃഷിഭവൻ അനുവദിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ നെൽകൃഷിയിൽ മികച്ച പ്രവർത്തനമാണ് ആറളം കൃഷിഭവൻ നടപ്പിലാക്കിയത്. 130 ഹെക്​ടർ തരിശ് സ്ഥലത്ത് കരനെൽ കൃഷി നടപ്പിലാക്കി. കരനെൽ കൃഷിയിൽ നിന്ന്​ സംഭരിച്ച നാലുടൺ നെല്ല് കുത്തി അരിയാക്കി ആറളം ബ്രാൻഡിൽ വിപണിയിൽ ഇറക്കിയിരുന്നു. രണ്ട് ദിവസം കൊണ്ടുതന്നെ മുഴുവൻ അരിയും വിറ്റുപോയി. ഡിസംബർ അഞ്ചോടുകൂടി വീണ്ടും അരി വിപണയിൽ ഇറക്കും. കണ്ണൂർ, മട്ടന്നൂർ, ചാലോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്​ വഴി അരി വിപണനം നടത്താനാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.