എയിംസ് ഹോമിയോപ്പതി ആശുപത്രി തുറന്നു

കണ്ണൂർ: എയിംസ് ഹോമിയോപ്പതി മൾട്ടി സ്പെഷാലിറ്റി ക്ലിനിക്​ തലശ്ശേരി ഗുഡ്സ് ഷെഡ് റോഡിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. സംഗമം ഓഡിറ്റോറിയത്തിനും ആന്ധ്ര ബാങ്കിനും സമീപത്താണ് ക്ലിനിക്​ പ്രവർത്തിക്കുന്നത്. വിവിധ സ്പെഷാലിറ്റി ക്ലിനിക്കിന് പുറമെ ഹോമിയോപ്പതി ചികിത്സ രംഗത്ത് ആദ്യമായി പാനൽ ചികിത്സ സമ്പ്രദായം ഉൾപ്പെടുത്തിയാണ് തലശ്ശേരിയിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് ശേഷം പീഡിയാട്രിക് ക്ലിനിക്കിൽ കുട്ടികളുടെ സ്പെഷലിസ്​റ്റി​ൻെറ സേവനം ലഭ്യമാണ്. ജനിതകരോഗം, വന്ധ്യത പോലെയുള്ള രോഗങ്ങൾക്ക് പരിചയസമ്പന്നരായ സീനിയർ ഡോക്ടർമാർ ഒരുമിച്ച് ചേർന്നാണ് ചികിത്സ നിർണയിക്കുന്നത്. ക്ലിനിക്കിൽ ജനറൽ ഒ.പി വിഭാഗത്തിൽ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ് പ്രവർത്തന സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.