വെൽഫെയർ പാർട്ടി മൂന്നിടത്ത്​ മത്സരിക്കും

വെൽഫെയർ പാർട്ടി മൂന്നിടത്ത്​ മത്സരിക്കും തലശ്ശേരി: നഗരസഭയിൽ വെൽഫെയർ പാർട്ടി മൂന്ന്​ വാർഡുകളിൽ മത്സരിക്കും. യു.ഡി.എഫുമായുള്ള നീക്കുപോക്കിലാണ്​ സ്ഥാനാർഥികൾ ജനവിധി തേടുന്നത്​. 10ാം വാർഡായ കുഴിപ്പങ്ങാടിൽ സീനത്ത് അബ്​ദുസലാം, 49ാം വാർഡായ പാലിശ്ശേരിയിൽ സാജിദ് കോമത്ത്​, 34ാം വാർഡായ പുന്നോലിൽ പി.കെ. സമീറ എന്നിവരാണ്​ മത്സരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ യോഗത്തിൽ പാർട്ടി മുനിസിപ്പൽ സെക്രട്ടറി എ.പി. അജ്​മൽ, ജനറൽ കൺവീനർ മിസ്ഹബ് ഷിബിലി, കെ.എം. അഷ്​ഫാഖ്, ഇ.വി. ഷമീം, മാജിദ അഷ്​ഫാഖ്, യു. ഉസ്​മാൻ, കെ. മുഹമ്മദ് ഫിറോസ്, അഷ്‌കർ, സുവൈന ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.