ഛത്തിസ്ഗഢ്​​ മുഖ്യമന്ത്രി കെ.സി. വേണുഗോപാൽ എം.പിയുടെ വീട്ടിൽ

പയ്യന്നൂർ: ഛത്തിസ്ഗഢ്​​ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ വീട് സന്ദർശിച്ചു. വേണുഗോപാലി​ൻെറ മാതാവ് കെ.സി. ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനാണ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഘേൽ കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തിയത്. ഞായറാഴ്​ച ഉച്ച ഒരു മണിയോടെയാണ് എം.പിയുടെ തറവാട്ടുവീട്ടിൽ ഭൂപേഷ് ബാഘേൽ എത്തിയത്. വീട്ടിൽ ജാനകി അമ്മയുടെ ഛായാചിത്രത്തിൽ പുഷ്​പാർച്ചന നടത്തി. കണ്ടോന്താറിലും പരിസരങ്ങളിലും രാവിലെ മുതൽതന്നെ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നു. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. നേര​േത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റു ജനപ്രതിനിധികൾ തുടങ്ങി നിരവധി നേതാക്കൾ കണ്ടോന്താറിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.