Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:59 PM GMT Updated On
date_range 22 Nov 2020 11:59 PM GMTഛത്തിസ്ഗഢ് മുഖ്യമന്ത്രി കെ.സി. വേണുഗോപാൽ എം.പിയുടെ വീട്ടിൽ
text_fieldsbookmark_border
പയ്യന്നൂർ: ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ വീട് സന്ദർശിച്ചു. വേണുഗോപാലിൻെറ മാതാവ് കെ.സി. ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ച ഒരു മണിയോടെയാണ് എം.പിയുടെ തറവാട്ടുവീട്ടിൽ ഭൂപേഷ് ബാഘേൽ എത്തിയത്. വീട്ടിൽ ജാനകി അമ്മയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കണ്ടോന്താറിലും പരിസരങ്ങളിലും രാവിലെ മുതൽതന്നെ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നു. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. നേരേത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റു ജനപ്രതിനിധികൾ തുടങ്ങി നിരവധി നേതാക്കൾ കണ്ടോന്താറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story