ബൂത്ത് ഓഫിസ് ഉദ്ഘാടനവും ആദരായനവും

ബൂത്ത് ഓഫിസ് ഉദ്ഘാടനവും ആദരായനവും foto: PGR_nasar ഇ.എ. നാസറിനുള്ള ഉപഹാരം എൻ.പി. മുനീർ കൈമാറുന്നുപെരിങ്ങത്തൂർ: തുടർച്ചയായ 25 വർഷം ഗ്രാമപഞ്ചായത്ത് അംഗം, നഗരസഭ കൗൺസിലർ എന്നിങ്ങനെ സേവനമനുഷ്ഠിച്ച ഇ.എ. നാസറിനുള്ള ആദരായനവും ബൂത്ത് ഓഫിസ്​ ഉദ്ഘാടനവും മുസ്​ലിം ലീഗ് പാനൂർ നഗരസഭ 16, 17, 18 വാർഡുകളിലെ സ്ഥാനാർഥികൾക്കുള്ള സ്വീകരണവും നടന്നു. ലീഗ് പാനൂർ നഗരസഭ സെക്രട്ടറി എൻ.പി. മുനീർ ഉദ്ഘാടനം നിർവഹിച്ചു. യൂനുസ് അധ്യക്ഷത വഹിച്ചു. ഇ.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ടി.പി. നാസർ, ടി. സലീം, പി.പി. റഫീഖ്, എൻ.കെ. വിജീഷ്, വി.പി. അഷ്റഫ്, ടി. സമദ്, നൂറു, എൻ.പി. റമീസ്, കെ.പി. സിനാൻ, എം.കെ. സമാഹ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.