റോഡുപണി പാതിവഴിയിൽ; ജനം ദുരിതത്തിൽ

റോഡുപണി പാതിവഴിയിൽ; ജനം ദുരിതത്തിൽ പടം: ALKD_Arivilanjapoyil Thakarnna Road തകർന്ന അരിവിളഞ്ഞപൊയിൽ -പുല്ലരി റോഡ്ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ -പുല്ലരി റോഡ് പണി പാതിവഴിയിലായത്​ നാട്ടുകാരെ ദുരിതത്തിലാക്കി. രണ്ടു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള പൊതുമരാമത്ത് റോഡി​ൻെറ ടാറിങ്​ പ്രവൃത്തിയാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. ഉദയഗിരി മുതൽ ജോസ്ഗിരി വരെയുള്ള ഏഴു കിലോമീറ്റർ റോഡി​ൻെറ ഭാഗമാണിത്​. റോഡ്​ കാൽനടക്കോ വാഹനയാത്രക്കോ പോലും പറ്റാതെ തകർന്നു. ഏഴു കിലോമീറ്റർ റോഡി​ൻെറ മെറ്റലിങ്ങും ടാറിങ്​ പ്രവൃത്തിയും നടത്താനാണ് പൊതുമരാമത്ത് കരാർ നൽകിയിരുന്നത്. ഇതിൽ പുല്ലരി-അരിവിളഞ്ഞപൊയിൽ ഭാഗം ഒഴിച്ചുള്ള സ്ഥലങ്ങളിൽ പണി പൂർത്തിയാക്കി. തകർന്ന റോഡി​ൻെറ ഈ ഭാഗത്ത് ടാറിടുന്നതിനുമുമ്പേ കരാറുകാർ പണി ഉപക്ഷിച്ചിട്ട് ഒരു വർഷത്തോളമായി. റോഡുപണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.