കെ.പി. നാരായണന് യാത്രാമൊഴി

കെ.പി. നാരായണന് യാത്രാമൊഴിപടം: IRT_KP Narayanan Anthyanjali കെ.പി. നാരായണ​ൻെറ മൃതദേഹത്തില്‍ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം എന്‍. ചന്ദ്ര​ൻെറ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കുന്നുഇരിട്ടി: സി.പി.എം നേതാവ് കെ.പി. നാരായണന്​ നാടി​ൻെറ യാത്രാമൊഴി. കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോ. സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡൻറ്​ എന്നീ നിലകളില്‍ തൊഴിലാളികളെ നയിച്ച മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവായിരുന്നു അന്തരിച്ച നാരായണന്‍. സി.പി.എമ്മി​ൻെറയും കര്‍ഷകത്തൊഴിലാളി യൂനിയ​ൻെറയും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ചെക്കിങ് ഇന്‍സ്‌പെക്​ടര്‍ തസ്തികയില്‍നിന്നാണ് വിരമിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍, നേതാക്കളായ വല്‍സന്‍ പനോളി, എന്‍. ചന്ദ്രന്‍, ടി. കൃഷ്ണന്‍ തുടങ്ങിയവർ ആദരാഞ്ജലിയര്‍പ്പിച്ചു. മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. വേര്‍പാടില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ, സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി. പുരുഷോത്തമന്‍, കെ.വി. സക്കീര്‍ ഹുസൈന്‍, ബിനോയ് കുര്യന്‍, എന്‍. അശോകന്‍, പി.പി. അശോകന്‍, പി. പ്രകാശന്‍, അജയന്‍ പായം, ബാബുരാജ് പായം, പി.വി. രമാവതി, ജെ. സുശീല്‍ ബാബു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.