വനാതിർത്തി ഗ്രാമങ്ങൾ കാട്ടാനഭീതിയിൽ

വനാതിർത്തി ഗ്രാമങ്ങൾ കാട്ടാനഭീതിയിൽ പേരാവൂർ: വനാതിർത്തി ഗ്രാമങ്ങൾ കാട്ടാനപ്പേടിയിലായിട്ടും പ്രതിരോധ നടപടികൾ ഇഴയുന്നു. വനാതിര്‍ത്തി പങ്കിടുന്ന മലയോര ഗ്രാമങ്ങളിലെ താമസക്കാരാണ് കൃഷിയിടം സംരക്ഷിക്കാനും ജീവന്‍ സംരക്ഷിക്കാനും ഉറക്കമൊഴിച്ച് കാട്ടാനകള്‍ വരുന്നത് തടയുന്നത്.ആറളം വന്യജീവി സങ്കേതവും ബ്രഹ്മഗിരി വനമേഖലയും പങ്കിടുന്ന മലയോര മേഖലയിലെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന്, പായം, ഉളിക്കല്‍, പയ്യാവൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിര്‍ത്തി പങ്കിടുന്ന മേഖലയാണ്​ കാട്ടാനകളുടെ വിഹാരകേന്ദ്രം. തീ കൂട്ടിയും പടക്കം പൊട്ടിച്ചും മറ്റു ശബ്​ദങ്ങള്‍ ഉണ്ടാക്കിയും കാട്ടാനകളെ പ്രതിരോധിക്കുന്നത് ഗ്രാമവാസികളുടെ ജീവിതചര്യയായി. എന്നാലും നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാട്ടാനകള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്​ പതിവാണ്.ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകള്‍ ബാവലി, കക്കുവ പുഴകള്‍ കടന്ന് പാലപ്പുഴ, പെരുമ്പുന്ന, മടപ്പുരച്ചാൽ തുടങ്ങിയ ജനവാസ കേന്ദ്രത്തില്‍ എത്തുന്നതും പതിവാണ്. വര്‍ഷങ്ങളായുള്ള കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.