പത്രിക തള്ളിയ സംഭവം: വരണാധികാരിയുടെ ഫോൺ പരിശോധിക്കണം -സണ്ണി ജോസഫ്​ എം.എൽ.എ

പത്രിക തള്ളിയ സംഭവം: വരണാധികാരിയുടെ ഫോൺ പരിശോധിക്കണം -സണ്ണി ജോസഫ്​ എം.എൽ.എകണ്ണൂര്‍: അയ്യന്‍കുന്ന് പഞ്ചായത്ത് രണ്ടാംവാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ്‌സന്‍ കാരയ്ക്കാട്ടിലി​ൻെറ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തിൽ ഭരണകക്ഷിയിലെ ഉന്നതതല ഇടപെടലും ബന്ധപ്പെട്ട വരണാധികാരിയായ ഉദ്യോഗസ്ഥക്ക്​ വന്ന ഫോണ്‍വിളികളും അന്വേഷിക്കണമെന്ന്​ സണ്ണി ജോസഫ് എം.എല്‍.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ കൂടിയായ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്​ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പത്രികയുടെ ഒന്നാംപട്ടികയില്‍ സ്ഥാനാര്‍ഥി ഒപ്പിട്ടിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു തള്ളിയത്. പത്രിക സമര്‍പ്പിക്കുമ്പോള്‍ വരണാധികാരിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പേരെഴുതി ഒപ്പിടേണ്ട ഭാഗത്ത് ഒപ്പിട്ടിരുന്നില്ല. ഇതു പറഞ്ഞുകൊടുത്ത് ഒപ്പിടീക്കേണ്ടത് വരണാധികാരിയാണ്. പത്രിക തള്ളിയ ഉദ്യോഗസ്ഥ സി.പി.എം അനുകൂല സംഘടനയില്‍ സജീവ പ്രവര്‍ത്തകയാണ്. പത്രിക സമര്‍പ്പണ സമയത്ത് വരണാധികാരിക്ക് ഉണ്ടായ വീഴ്ചയുടെ പേരില്‍ പത്രിക തള്ളിയ നടപടി അംഗീകരിക്കില്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സ്ഥാനാര്‍ഥിയുടെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും നിരസിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും ജില്ല വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് എം.എല്‍.എ വ്യക്തമാക്കി. ജയ്‌സന്‍ കാരക്കാട്ട്, അഡ്വ. ജയിംസ് മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.