ജില്ലയിൽ പെൺവോട്ടുകൾ മുന്നിൽ

ജില്ലയിൽ പെൺവോട്ടുകൾ മുന്നിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്​ തലശ്ശേരിയിൽകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കോർപറേഷൻ, എട്ട്​ നഗരസഭ, 71 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം സ്​ത്രീ വോട്ടർമാരാണ്​ കൂടുതൽ. ജില്ലയിലാകെ 2,000,922 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്മാരും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്.കണ്ണൂര്‍ കോര്‍പറേഷനില്‍ 85,386 പുരുഷന്മാരും 101,870 സ്ത്രീകളും ഉള്‍പ്പെടെ 187,256 വോട്ടര്‍മാരാണുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് നഗരസഭകളിലായി ആകെ 325,644 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 151,507 പേര്‍ പുരുഷന്മാരും 174,137 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി ആകെ 1,488,022 വോട്ടര്‍മാരുണ്ട്. ഇവരില്‍ 694,507 പേര്‍ പുരുഷന്മാരും 793,511 പേര്‍ സ്ത്രീകളും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്. നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്​ തലശ്ശേരിയിലാണ്​. 72,811വോട്ടർമാരാണ്​ തലശ്ശേരി നഗരസഭയിലുള്ളത്​. ഇതിൽ 39,334 സ്​ത്രീ വോട്ടർമാരും 33,477പുരുഷ വോട്ടർമാരുമാണുള്ളത്​. ഏറ്റവും കുറവ്​ വോട്ടർമാരുള്ളത്​ ആന്തൂർ നഗരസഭയിലാണ്​. 22,587 വോട്ടർമാരാണ്​​ ഇവിടെയുള്ളത്​. 10,186 പുരുഷന്മാരും 2,401 സ്​ത്രീകളുമാണ്​ ഇതിൽ. 36,017 വോട്ടർമാരുമായി പഞ്ചായത്ത്​ തലത്തിൽ അഴീക്കോടാണ്​ മുന്നിൽ. ഇതിൽ 20,002 സ്​ത്രീകളും 16,015 പുരുഷ വോട്ടുകളുമാണ്​. വളപട്ടണത്താണ്​ ഏറ്റവും കുറവ്​ വോട്ടർമാർ. വോട്ടവകാശമുള്ള 6,421പേരാണ്​ ഇൗ പഞ്ചായത്തിലുള്ളത്​. ഇതിൽ 3,299 സ്​ത്രീകളും 16,015 പുരുഷ വോട്ടർമാരുമാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.