കൊളച്ചേരിയിൽ വലതിനാണ് മുഖ്യം

ചേലേരി വില്ലേജ് പഞ്ചായത്തും കൊളച്ചേരി വില്ലേജ് പഞ്ചായത്തും ചേർന്നതാണ് ഇന്നത്തെ കൊളച്ചേരി പഞ്ചായത്ത്. 1963ലാണ് ഈ രണ്ട് വില്ലേജ് പഞ്ചായത്തുകളെയും കൂട്ടിച്ചേർത്ത് കൊളച്ചേരി പഞ്ചായത്തിനു രൂപംനൽകിയത്. ആദ്യ പ്രസിഡൻറായി തെക്കിൽ അബൂബക്കറിനെയും ​െവെസ്‌ പ്രസിഡൻറായി കോറോത്ത്‌ കുഞ്ഞിരാമൻ നായരെയും തെരഞ്ഞെടുത്തു. യു.ഡി.എഫ് മുന്നണിയിൽ മുസ്‌ലിം ലീഗി​ൻെറ നേതൃത്വത്തിൽ ഭരണം നടത്തുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നാണിത്. കഴിഞ്ഞ ഭരണസമിതി കാലയളവിൽ വിമതന്മാരെകൊണ്ട് മൂന്ന് പ്രസിഡൻറിനെ സമ്മാനിച്ച പഞ്ചായത്ത് എന്ന ഖ്യാതിയും കൊളച്ചേരിക്കുണ്ട്. ആകെ 17 സീറ്റിൽ എട്ട് സീറ്റ് ലീഗും മൂന്ന് സീറ്റ് കോൺഗ്രസും നേടി 11 സീറ്റാണ് ഭരണ മുന്നണിയായ യു.ഡി.എഫിനുള്ളത്. സി.പി.എം നാല് സീറ്റിലും ഒരു സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ ബി.ജെ.പിയും സീറ്റ് പങ്കിട്ടു. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒമ്പത് സീറ്റിലും ലീഗ് എട്ട് സീറ്റിലുമാണ് യു.ഡി.എഫ് മുന്നണിയായി മത്സരരംഗത്തുള്ളത്. എൽ.ഡി.എഫിൽ 14 സീറ്റിൽ സി.പി.എമ്മും മൂന്ന്​ സീറ്റിൽ സി.പി.ഐയും മത്സരരംഗത്തുണ്ട്. 17 വാർഡുകളിലും സ്ഥാനാർഥിയെ നിർത്തി ബി.ജെ.പിയും മത്സരരംഗത്തുണ്ട്. കൊളച്ചേരി പറമ്പിൽ വാർഡിൽ ആയിഷ മൊട്ടക്കലും നൂഞ്ഞേരി വാർഡിൽ കെ.പി. സീനത്തും വെൽഫെയർ പാർട്ടിക്കുവേണ്ടി മത്സരരംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.