മൗവ്വഞ്ചേരി പെട്രോൾ പമ്പിൽ തീപിടിത്തം

പമ്പിൽ ഇന്ധനം നിറച്ചുനൽകുന്ന ഉപകരണത്തിലെ മീറ്റർ ബോക്സിൽ നിന്നാണ് തീയുണ്ടായതെന്ന്​ ജീവനക്കാർ ചക്കരക്കല്ല്​: . വ്യാഴാഴ്‌ച രാവിലെ പത്തോടെയാണ് സംഭവം. ചക്കരക്കല്ല്​ -കണ്ണൂർ റൂട്ടിൽ മൗവ്വഞ്ചേരി പള്ളിക്ക് മുന്നിലുള്ള പമ്പിലാണ് തീപിടിത്തമുണ്ടായത്. പമ്പിലെ സ്ത്രീ ജീവനക്കാർ പെട്രോൾ പമ്പിനകത്തുനിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടത്. ഉടൻ ചക്കരക്കല്ല്​ പൊലീസിൽ വിവരം അറിയിച്ചു. ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും വിച്ഛേദിച്ചിരുനു. പമ്പിൽ ഇന്ധനം നിറച്ചുനൽകുന്ന ഉപകരണത്തിലെ മീറ്റർ ബോക്സിൽ നിന്നാണ് തീയുണ്ടായതെന്ന്​ ജീവനക്കാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.