പെരളശ്ശേരിയുടേതും ചുവന്ന മണ്ണ്​

കമ്യൂണിസ്​റ്റ്​ നേതാവ്​ എ.കെ.ജിയുടെ ജന്മനാടാണ്​ പെരളശ്ശേരി ഗ്രാമപഞ്ചായത്ത്​. രൂപവത്​കരിച്ചത്​ മുതൽ പരമ്പരാഗതമായി ഇടതിനെ നെഞ്ചേറ്റിയ ചരിത്രമാണ്​ ഇൗ കമ്യൂണിസ്​റ്റ്​ ഗ്രാമത്തിന്​​. ആ ചുവപ്പിന്​ കാലമിത്രകഴിഞ്ഞിട്ടും കോട്ടമൊന്നും തട്ടിയിട്ടില്ല. ആകെ 18 വാർഡിൽ എൽ.ഡി.എഫിന്​ 16 (സി.പി.എം -15, സി.പി.​െഎ -ഒന്ന്​), യു.ഡി.എഫിന്​ രണ്ട്​ (കോൺഗ്രസ്​ -ഒന്ന്​, ലീഗ്​ -ഒന്ന്​) എന്നിങ്ങനെയാണ്​ കക്ഷിനില. ഇൗ തെരഞ്ഞെടുപ്പിലും അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ല. തരിശു​രഹിത പഞ്ചായത്ത്​, മാലിന്യ നിർമാർജന പദ്ധതിയിലെ മികവ്​ എന്നീ മേഖലകളിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ എൽ.ഡി.എഫ്​ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്​. എന്നാൽ, പതിറ്റാണ്ടുകളായുള്ള ഭരണതുടർച്ച​ പഞ്ചായത്തി​ൽ വികസന മുരടിപ്പിന്​ കാരണമായെന്നാണ്​ പ്രതിപക്ഷത്തി​​ൻെറ ആരോപണം. മുഴുവൻ വാർഡിലും സ്​ഥാനാർഥികളെ നിർത്തി കനത്ത ​പോരാട്ടം കാഴ്​ചവെക്കുമെന്ന്​ യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു. ഇത്തവണ കൂടുതൽ വാർഡുകളിലും സ്​ഥാനാർഥിക​െള നിർത്തി ബി.​ജെ.പിയും മത്സരരംഗത്ത്​ സജീവമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.