ഓലായിക്കരയിൽ ബോംബുകൾ കണ്ടെത്തി

കൂത്തുപറമ്പ്: ഓലായിക്കരയിൽ പൊലീസ് നടത്തിയ റെയ്​ഡിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. ഓലായിക്കര റോഡരികിലെ പറമ്പിൽ പ്ലാസ്​റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കതിരൂർ പൊലീസും ബോംബ് സ്ക്വാഡും സംയുക്​തമായി നടത്തിയ റെയ്ഡിലാണ് ബോംബുകൾ പിടിച്ചെടുത്തത്. ഉഗ്രശേഷിയുള്ളതെന്ന് കരുതുന്ന ബോംബുകൾ പിന്നീട് പൊലീസ്​ നിർവീര്യമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബോംബുകൾ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്​ടിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡ് എസ്.ഐ ശശി, ദിലീപ് പാറക്കണ്ടി, മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.