സാജിതയോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെടും

തലശ്ശേരി: ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന പി.പി. സാജിതയോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് പറഞ്ഞു. ലീഗിൽ നിന്നുകൊണ്ട് മത്സരിച്ചാണ് സാജിത മൂന്ന് തവണ തലശ്ശേരി നഗരസഭാംഗമായത്. പാർട്ടി അറിയാതെയാണ് ഇപ്പോൾ പത്രിക നൽകിയത്. നിലവിൽ വനിത ലീഗ് ജില്ല ജോ.സെക്രട്ടറിയാണ്. മത്സരരംഗത്തുനിന്ന് പിന്മാറിയില്ലെങ്കിൽ അച്ചടക്ക നടപടിക്ക് സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്നും അഡ്വ. ലത്തീഫ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, പത്രിക പിൻവലിക്കാൻ നേതാക്കൾ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പി.പി. സാജിത പറഞ്ഞു. വനിത ലീഗ് ജില്ല നേതാക്കൾ ഫോണിൽ വിളിച്ചിരുന്നു. താൻ പാർട്ടി വി​െട്ടന്നുള്ള പ്രചാരണം തെറ്റാണ്. തലശ്ശേരിയിലെ ലീഗ് നേതാക്കളിൽ നിന്ന്​ മോശം സമീപനം നേരിടേണ്ടി വന്നിട്ടുണ്ട്. തന്നെ മാനസികമായി തകർക്കുന്നതായിരുന്നു അത്. വനിത ലീഗ് നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാജിത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.