ആശുപത്രിക്കും ലൈബ്രറിക്കും സംഭാവന നല്‍കി മാതൃകയായി

മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിക്കും നഗരസഭ ലൈബ്രറിക്കും ആവശ്യമായ വസ്തുക്കള്‍ സംഭാവന നല്‍കി സാംസ്‌കാരിക പ്രവര്‍ത്തകന്‍ മാതൃകയായി. പഴയകാല നാടകകൃത്തും സംവിധായകനും അഭിനേതാവും റിട്ട. അധ്യാപകനും മട്ടന്നൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.കെ. മേറ്റടി എന്ന കെ.കെ. കുഞ്ഞിക്കണ്ണനാണ് വിവിധയിനങ്ങള്‍ സംഭാവന നല്‍കിയത്. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലേക്ക് സ്​ട്രെച്ചറും നഗരസഭ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമാണ് ഇദ്ദേഹം നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഏറ്റുവാങ്ങി. മേറ്റടിയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയര്‍പേഴ്‌സൻ എം. റോജ, കൗണ്‍സിലര്‍മാരായ വി.കെ. സുഗതന്‍, ഒ. സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.