ഒരേ വാർഡുകളിൽ ഹാട്രിക് മത്സരത്തിനായി അവർ ഒരുങ്ങുന്നു

ഇരിക്കൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ പഞ്ചായത്തിൽ ഒരേ സ്ഥാനാർഥികൾ മൂന്നാം തവണയും ഒരേ വാർഡുകളിൽ മത്സരിക്കുന്നു. 2005ൽ ഐ.എൻ.എൽ സ്ഥാനാർഥിയായി പി. ഹുസൈൻ ഹാജിയും മുസ്​ലിം ലീഗിലെ കെ.ടി. നസീറും 10ാം വാർഡ് നിലാമുറ്റത്ത് മത്സരിച്ചു. ഇതിൽ ഹുസൈൻ ഹാജി വിജയിച്ചു. ഇരുവരും 2015ൽ നിലാമുറ്റത്ത് വീണ്ടും മത്സരിച്ചപ്പോൾ വിജയം കെ.ടി. നസീറിനെയാണ് തുണച്ചത്. എന്നാൽ, 2020ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പത്താം വാർഡ് സ്ത്രീ സംവരണമായതിനാൽ മത്സരം ഒമ്പതാം വാർഡിലേക്ക് മാറ്റിയപ്പോഴും എതിരാളികൾ ഐ.എൻ.എല്ലിനെ പ്രതിനിധാനംചെയ്​ത്​ പി. ഹുസയിൻ ഹാജിയും ലീഗി​ൻെറ കെ.ടി. നസീറും തമ്മിൽ തന്നെ. ഇരുവരുടെയും ഹാട്രിക് മത്സരത്തിൽ വിജയം ആരെ തുണക്കുമെന്നാണ് നാട്ടുകാരും പാർട്ടിക്കാരും കാത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.