ഏരുവേശ്ശി കള്ളവോട്ട് കേസ്: പൊലീസ് ഒഴിവാക്കിയവരെ പ്രതിചേര്‍ക്കണമെന്ന്​ കോടതി

ഏരുവേശ്ശി കള്ളവോട്ട് കേസ്: പൊലീസ് ഒഴിവാക്കിയവരെ പ്രതിചേര്‍ക്കണമെന്ന്​ കോടതി തളിപ്പറമ്പ്: ഏരുവേശ്ശി കള്ളവോട്ട് കേസില്‍നിന്ന് പൊലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹരജി കോടതി അംഗീകരിച്ചു. പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹരജിയാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്. കുടിയാന്മല പൊലീസിന് കൂടുതൽ അന്വേഷണത്തിന്​ നിർദേശവും നൽകി. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശിയിലെ കെ.എന്‍.എം.എ യു.പി സ്‌കൂളിലെ 109ാം നമ്പര്‍ ബൂത്തില്‍ 154 പേരുടെ കള്ളവോട്ട് ചെയ്‌തെന്നാണ് കേസ്.കേസിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട വോട്ടിങ് ഉദ്യോഗസ്ഥരുൾപ്പെടെ പ്രതിപ്പട്ടികയില്‍നിന്ന് പൊലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോസഫ് കൊട്ടുകാപ്പള്ളി നല്‍കിയ ഹരജിയിലാണ് കോടതി, പൊലീസിന് നിർദേശം നൽകിയത്. കള്ളവോട്ട് ചെയ്ത 25 പേര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനും ഇവര്‍ കള്ളവോട്ട് ചെയ്ത യഥാര്‍ഥ വോട്ടര്‍മാരെ സാക്ഷികളായി ഉള്‍പ്പെടുത്താനും കുടിയാന്മല പൊലീസിന് കോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.