യു.ഡി.എഫ്​ കോട്ടയായി നടുവിലും ചപ്പാരപ്പടവും

യു.ഡി.എഫ്​ കോട്ടയായി നടുവിലും ചപ്പാരപ്പടവുംപഞ്ചായത്തിലൂടെയു.ഡി.എഫി​ൻെറ ഉറച്ചകോട്ടകളായി അറിയപ്പെടുന്ന പഞ്ചായത്തുകളാണ് നടുവിലും ചപ്പാരപ്പടവും. 19 വാർഡുകളാണ് നടുവിൽ പഞ്ചായത്തിലുള്ളത്. ഇതിൽ 13ഉം യു.ഡി.എഫി​ൻെറ കൈവശമാണ്​. ആറ്​ വാർഡ് എൽ.ഡി.എഫിനും. ഭരണത്തുടർച്ചയോടൊപ്പം കഴിഞ്ഞതവണ നഷ്​ടപ്പെട്ട ചില വാർഡുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ യു.ഡി.എഫ് ക്യാമ്പ്. കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ഗ്രൂപ് വഴക്കും ആയിരുന്നു ചില വാർഡുകൾ നഷ്​ടപ്പെടുന്നതിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാരണമായത്. ഇത്തവണയും പല വാർഡുകളിലും കോൺഗ്രസിന് വിമത ഭീഷണിയുണ്ട്. ഭരണപക്ഷ അംഗങ്ങൾ തമ്മിലുള്ള അനൈക്യം മൂലം വികസനകാര്യങ്ങളിൽ വന്ന വീഴ്ചയാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി. കോൺഗ്രസിന് 10ഉം ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്​. യു.ഡി.എഫ്​ കോട്ടകളിലെ വിള്ളൽ മുതലെടുത്ത്​ ഇക്കുറി ഭരണം പിടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എൽ.ഡി.എഫ്. പുതുമുഖങ്ങൾക്ക് അവസരം നൽകിയതിനു പുറമെ പുതുതായെത്തിയ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നാല്​ വാർഡാണ്‌ നൽകിയിട്ടുള്ളത്. മഞ്ഞുമല ക്വാറി വിരുദ്ധ സമിതി ഉൾപ്പെടെയുള്ളവർ ഇത്തവണ മത്സരരംഗത്തുണ്ട്. എന്നും വലത്തോട്ട് ചേർന്നിട്ടുള്ള പഞ്ചായത്താണ് ചപ്പാരപ്പടവ്. കോൺഗ്രസും ലീഗും പ്രസിഡൻറ്​ സ്ഥാനം പങ്കിടലും കോൺഗ്രസ് അംഗത്തി​ൻെറ കൂറുമാറ്റം മൂലം നാലുതവണ പ്രസിഡൻറ്​ തെരഞ്ഞെടുപ്പും മൂന്ന് തവണ വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പും നടന്ന പഞ്ചായത്താണ് ചപ്പാരപ്പടവ്. യു.ഡി.എഫ് ശക്തി കേന്ദ്രമായ ഇവിടെ കഴിഞ്ഞതവണ 18ൽ എട്ട് സീറ്റ് നേടി എൽ.ഡി.എഫ് ഏറെ നേട്ടമുണ്ടാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ ഒപ്പംനിർത്തി പ്രസിഡൻറാക്കി ആറുമാസം പഞ്ചായത്ത് ഭരണവും എൽ.ഡി.എഫ് നടത്തി. കോൺഗ്രസിനും മുസ്‌ലിം ലീഗിനും അഞ്ചുവീതം സീറ്റുകളാണ്​ കഴിഞ്ഞ തവണ ലഭിച്ചത്. കോൺഗ്രസും ലീഗും തമ്മിൽ തർക്കം രൂക്ഷമാവുകയും വിമതർ മത്സരിക്കുകയും ചെയ്തതോടെയാണ് എൽ.ഡി.എഫിന് കഴിഞ്ഞതവണ സീറ്റ് കൂടുതൽ ലഭിച്ചത്. ഒപ്പത്തിനൊപ്പം സീറ്റ് ലഭിച്ചതോടെ ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം പങ്കിടുകയും ചെയ്തു. ഇടതു ചരിത്രവുമായി കടന്നപ്പള്ളിയും ചെറുതാഴവുംജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലൊന്നായ കടന്നപ്പള്ളിയിൽ അദ്ഭുതങ്ങൾക്കിടമില്ല. പിറവി മുതൽ ഇടത്തോട്ട് ചാഞ്ഞുനിൽക്കുന്ന കാർഷിക ഗ്രാമത്തിൽ പ്രതിപക്ഷ അംഗങ്ങൾ പേരിന് മാത്രമേ ഉണ്ടാകാറുള്ളു. സമസ്ത മേഖലയിലും വികസന മുന്നേറ്റമുണ്ടായി എന്ന അവകാശവാദവുമായാണ് എൽ.ഡി.എഫ് തെഞ്ഞെടുപ്പിന് തയാറെടുക്കുന്നത്. എന്നാൽ, പലമേഖലയിലും വികസനമെത്തിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇ.പി. ബാലകൃഷ്ണൻ പ്രസിഡൻറും ടി. അജിത വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് കഴിഞ്ഞ തവണയുണ്ടായിരുന്നത്.15 വാർഡുകളിൽ എൽ.ഡി.എഫിന് 13ഉം യു.ഡി.എഫിന് രണ്ടും അംഗങ്ങളായിരുന്നു കഴിഞ്ഞ ഭരണസമിതിയിൽ. ഇക്കുറി പ്രസിഡൻറ്​ പദവി വനിത സംവരണമാണ്. ഇടതുചരിത്രം മാത്രമേ ചെറുതാഴത്തിനുള്ളു. 1948ൽ രൂപവത്കരണകാലത്ത് തുടങ്ങിയ ചുവപ്പുരാശിക്ക് 2020ലും മങ്ങലേറ്റിട്ടില്ല. കഴിഞ്ഞ ഭരണസമിതിയിൽ 17ൽ 17ഉം എൽ.ഡി.എഫിനാണ്. സി.പി.എമ്മിന് 16ഉം സി.പി.ഐക്ക് ഒന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ പ്രസിഡൻറ്​ വനിത സംവരണമായ പഞ്ചായത്ത് ഇക്കുറി ജനറലാണ്.പി. പ്രഭാവതി പ്രസിഡൻറും പി. കുഞ്ഞിക്കണ്ണൻ വൈസ് പ്രസിഡൻറുമായ ഭരണ സമിതിയുടെ അവകാശവാദം സമഗ്ര വികസനം തന്നെ. എന്നാൽ, കാർഷിക മേഖലയിൽ ജലസേചനമടക്കം അടിസ്ഥാന സൗകര്യങ്ങളില്ലെന്ന​ ആരോപണം ശക്​തമാണ്​. കർഷക സേവന കേന്ദ്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കാർഷിക യന്ത്രസാമഗ്രികൾ ഉപയോഗശൂന്യമായി കിടക്കുന്നു. കർഷകരുടെ ആവശ്യം മനസ്സിലാക്കാതെ അനാവശ്യമായി ഇവ വാങ്ങിക്കൂട്ടിയതിൽ അഴിമതിയുടെ ഗന്ധമുണ്ടെന്നും ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.