കൂട്ടുപുഴ വഴി എത്തുന്നവർക്ക് ക്വാറൻറീൻ: പ്രതിഷേധം ശക്തമാവുന്നു

കൂട്ടുപുഴ വഴി എത്തുന്നവർക്ക് ക്വാറൻറീൻ: പ്രതിഷേധം ശക്തമാവുന്നു ഇരിട്ടി: കര്‍ണാടകയില്‍നിന്ന്​ കേരളത്തിലേക്ക് കൂട്ടുപുഴ അതിർത്തി വഴി വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറൻറീന്‍ ഏർപ്പെടുത്തുന്നതില്‍ വ്യാപക പ്രതിഷേധം. വയനാട് ജില്ലയിലേക്ക് മുത്തങ്ങ ചെക്ക്​​പോസ്​റ്റ്​ വഴി വരുന്നവര്‍ക്ക് ക്വാറൻറീൻ നിര്‍ദേശമില്ലാതെ ചെക്ക്​​പോസ്​റ്റ്​ തുറന്നുനല്‍കിയിട്ടും കൂട്ടുപുഴയില്‍ നിര്‍ബന്ധിത പരിശോധനയും ക്വാറൻറീന്‍ നിര്‍ദേശവും നല്‍കുന്നതിനെതിരെയയാണ് കേരളത്തിലും കര്‍ണാടകത്തിലും ഒരുപോലെ പ്രതിഷേധം ഉയരുന്നത്. ജില്ല ഭരണകൂടത്തി​ൻെറ പിടിവാശിയാണ് പരിശോധന അവസാനിപ്പിക്കാത്തതെന്നാണ് ഇപ്പോഴത്തെ ആരോപണം. കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നിര്‍ബന്ധിത ക്വാറൻറീനും രാത്രിയാത്ര നിരോധനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂര്‍ഗ് ജില്ല ഭരണകൂടവും സര്‍ക്കാറും രംഗത്തുവന്നിരുന്നു.ഇതേത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് രാത്രിയാത്രാ നിരോധനം നീക്കി. കേരളം പിടിവാശി തുടര്‍ന്നാല്‍ കര്‍ണാടകത്തിലേക്ക്​ വനപാതയിലൂടെയുള്ള രാത്രികാലയാത്ര പൂര്‍ണമായി തടയുമെന്ന് കര്‍ണാടക വനംവകുപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സണ്ണി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് അറിയിച്ചെങ്കിലും ഇതുവരെ നിര്‍ബന്ധിത പരിശോധന അവസാനിപ്പിച്ചിട്ടില്ല. പാലും ഇറച്ചിയും പച്ചക്കറിയും യഥേഷ്​ടം കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് രാപ്പകലില്ലാതെ കടത്തിക്കൊണ്ടുവരുകയും എന്നാൽ, കര്‍ണാടകയില്‍നിന്ന് വരുന്നവരെ വാഹനം തടഞ്ഞ്​ നിര്‍ബന്ധിത ക്വാറൻറീനിലേക്ക് വിടുന്നതിനെയുമാണ് അധികൃതർ ചോദ്യം ചെയ്യുന്നത്.ജില്ല ഭരണകൂടം നിര്‍ബന്ധിത പരിശോധന നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് കേരളത്തില്‍നിന്ന് പോകുന്നതിന് മൂന്നുമാസമായി നിയന്ത്രണങ്ങളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.