പ്രതിപക്ഷ സാന്നിധ്യം ശക്തമാക്കി പാട്യം

പ്രതിപക്ഷ സാന്നിധ്യം ശക്തമാക്കി പാട്യംപഞ്ചായത്തിലൂടെസി.പി.എമ്മി​ൻെറ ശക്തികേന്ദ്രമെന്നറിയപ്പെടുമ്പോഴും പ്രതിപക്ഷത്തിനും ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിലൊന്നാണ് പാട്യം. ആകെയുള്ള 18 വാർഡുകളിൽ 14 എണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ മൂന്ന് സീറ്റുകൾ നേടി യു.ഡി.എഫും ഒരു സീറ്റ് നേടി ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. ഭരണപക്ഷത്തുള്ള 14 പേരും സി.പി.എം പ്രതിനിധികളാണ്. യു.ഡി.എഫിൽ കോൺഗ്രസ് രണ്ട് സീറ്റ് കരസ്ഥമാക്കിയപ്പോൾ ഒരു സീറ്റിൽ മുസ്​ലിം ലീഗാണ് വിജയിച്ചത്. വി. ബാലൻ പ്രസിഡൻറും പി. ശ്രീലത വൈസ് പ്രസിഡൻറുമായ ഭരണസമിതിക്കായിരുന്നു കഴിഞ്ഞ അഞ്ച് വർഷക്കാലം പഞ്ചായത്തി​ൻെറ നിയന്ത്രണം. കാർഷിക മേഖലയിലും വികസന രംഗത്തും ഒട്ടേറെ പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ടെന്നാണ് ഭരണസമിതിയുടെ അവകാശവാദം. തുടർഭരണം നിലനിർത്താൻ ഇടത് മുന്നണി ശ്രമിക്കുമ്പോൾ കൂടുതൽ സീറ്റുകൾ നേടി ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. സ്വാധീന മേഖലകളിൽ കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനുള്ള ശ്രമം ബി.ജെ.പിയും ആരംഭിച്ചിട്ടുണ്ട്.പ്രതിപക്ഷ സാന്നിധ്യമില്ലാതെ ചിറ്റാരിപ്പറമ്പ്​പ്രതിപക്ഷ സാന്നിധ്യമില്ലാതെയായിരുന്നു ചിറ്റാരിപ്പറമ്പ്​ പഞ്ചായത്തിൽ എൽ.ഡി.എഫി​ൻെറ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം. ആകെയുള്ള 15 വാർഡുകളും കരസ്ഥമാക്കിയായിരുന്നു ഇടതി​ൻെറ കുത്തക ഭരണം. സി.പി.എം 11 സീറ്റുകൾ നേടിയപ്പോൾ നാല് സീറ്റുകൾ കരസ്ഥമാക്കി സി.പി.ഐയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യു.പി. ശോഭ പ്രസിഡൻറും കെ.വി. ശ്രീധരൻ വൈസ് പ്രസിഡൻറുമായ ഭരണസമിതിയായിരുന്നു കഴിഞ്ഞ അഞ്ച്​ വർഷം. നിലവിലുള്ള സ്ഥിതി തുടരാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ഇടത്​ കുത്തക അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. ബി.ജെ.പിയും ശക്തമായി മത്സരരംഗത്തുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കറ്റുള്ള ജില്ലയിലെ ചുരുക്കം പഞ്ചായത്തുകളിലൊന്നെന്ന ഖ്യാതിയാണ് ചിറ്റാരിപ്പറമ്പിനുള്ളത്. ഇത്തരം നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ഇടതുപക്ഷം വോട്ട്​ ചോദിക്കുന്നത്​. എന്നാൽ, ഏകപക്ഷീയമായ ഭരണം പഞ്ചായത്ത്​ വികസനത്തെ പിന്നോട്ടടിപ്പിച്ചെന്നാണ്​ യു.ഡി.എഫി​ൻെറ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.