കോർപറേഷൻ: മുസ്​ലിം ലീഗ്​ സ്​ഥാനാർഥി പട്ടിക പുറത്തിറക്കി

കോർപറേഷൻ: മുസ്​ലിം ലീഗ്​ സ്​ഥാനാർഥി പട്ടിക പുറത്തിറക്കികണ്ണൂർ: തർക്കങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിൽ മുസ്​ലിം ലീഗ്​ സ്​ഥാനാർഥി പട്ടിക പുറത്തിറക്കി. 15 വാർഡുകളിൽ മത്സരിക്കുന്ന സ്​ഥാനാർഥികളുടെ പട്ടികയാണ്​ പുറത്തിറക്കിയത്​. ഡിവിഷൻ, സ്​ഥാനാർഥികളുടെ പേര്​ എന്ന ക്രമത്തിൽ–ആയിക്കര: കെ.എം. സാബിറ ടീച്ചർ, പടന്ന: പി. സിയാദ് തങ്ങൾ, താണ: കെ. ശബീന, അതിരകം: പി കൗലത്ത്, എളയാവൂർ നോർത്ത്: പി.സി. അമീനുള്ള, പള്ളിപ്രം: പി.കെ. സുമയ്യ, വലിയന്നൂർ: കെ.പി. അബ്​ദുൽ റസാഖ്, ഏഴര:ഫിറോസ ഹാഷിം, ചാലാട്: കെ.പി. റാഷിദ്, തളാപ്പ്: പി.പി. ബീവി, കക്കാട്: വി.പി. അഫ്സില, കക്കാട് നോർത്ത്: പനയൻ ഉഷ, ശാദുലിപ്പള്ളി: എം. ശകുന്തള, അറക്കൽ: പി. അഷ്റഫ്, താഴെചൊവ്വ: അസ്‌ലം പാറേത്ത്, തിലാന്നൂർ: റസിയ കാസിം (ലീഗ് സ്വതന്ത്ര). മുസ്​ലിം ലീഗ് മത്സരിക്കുന്ന നീർച്ചാൽ, കസാനക്കോട്ട ഡിവിഷനുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന്​ നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.