സൗരോർജ വേലി നിർമാണം തുടങ്ങി

ശ്രീകണ്ഠപുരം: അതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമായി സോളാർ വേലി നിർമാണം തുടങ്ങി. ആടാംപാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറു കിലോമീറ്റർ നീളത്തിലാണ് വേലി നിർമിക്കുന്നത്. വനാതിർത്തിയിൽ 13 കിലോമീറ്റർ നീളത്തിൽ വേലി പണിയാനാണ് ധാരണ. ഇതി​ൻെറ ആദ്യ ഘട്ടമാണ് ഇപ്പോൾ പണി ആരംഭിച്ചത്. 10 ദിവസത്തിനകം പൂർത്തിയാകും. നിർദിഷ്​ട നിർമാണം ഉപേക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കർഷകസംഘം അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വേലിനിർമാണം തുടങ്ങുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ജോഷി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ആറു കിലോമീറ്ററി​ൻെറ പണി തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.