വാറ്റുകേന്ദ്രം തകർത്തു

ആലക്കോട്: കരാമരംതട്ടിൽ പ്രവർത്തിച്ചിരുന്ന വൻ വ്യാജവാറ്റുകേന്ദ്രം ആലക്കോട് എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ.ജി. മുരളീദാസി​ൻെറ നേതൃത്വത്തിൽ തകർത്തു. 300 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. നിരവധി വാറ്റുപകരണങ്ങളും വാഷ് സൂക്ഷിച്ചിരുന്ന ബാരലുകളും പിടികൂടി കേസ് രജിസ്​റ്റർ ചെയ്തു. പ്രിവൻറിവ് ഓഫിസർ പ്രകാശൻ ആലക്കൽ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ടി.ആർ. രാജേഷ്, സി.ഇ.ഒമാരായ എം. സുരേന്ദ്രൻ, റെനിൽ കൃഷ്ണൻ, ഡ്രൈവർ ജോജൻ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.